ഒറ്റപ്പാലം: മുരിക്കും പൊറ്റ, നെല്ലിക്കുറിശ്ശിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 43 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാളെക്കൂടി ഒറ്റപ്പാലം പോലീസ് അറസ്റ്റു ചെയ്തു. ഒറ്റപ്പാലം, ചുനങ്ങാട് , കയ്യാലിൽ വീട്ടിൽ യൂസഫ് എന്ന പോത്ത് യൂസഫാണ് (വ :29 ) പിടിയിലായത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് നെല്ലിക്കുറിശ്ശി , സുധീറിൻ്റെ വീട്ടിൽ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലാണ് 43 കിലോഗ്രാം കഞ്ചാവും, ഇലക്ട്രോണിക് ത്രാസ്സും രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. അന്ന് രക്ഷപ്പെട്ട പ്രതികളിൽ മുഖ്യ പ്രതി സുധീറിനെ പിന്നീട് അറസ്റ്റു ചെയ്യുകയും, കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം നടത്തി വരികയുമായിരുന്നു. കോതകുർശ്ശി, പത്തംകുളത്തിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ ഇന്ന് ഉച്ചക്കാണ് അറസ്റ്റു ചെയ്തത്.
പോത്തു കച്ചവടത്തിൻ്റെ മറവിൽ ആന്ധ്രയിൽ നിന്നും ലോറിയിലാണ് കഞ്ചാവ് കൊണ്ടു വന്നിരുന്നത്. ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു പ്രതികൾ , കൂടാതെ തൃശൂർ, മലപ്പുറം ജില്ലകളിലെ കച്ചവടക്കാർക്കും ഇവർ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നു. കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
കൊറോണ പരിശോധനക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഒറ്റപ്പാലം ഇൻസ്പെക്ടർ M.സുജിത്ത്, പ്രൊബേഷണറി S.I. യാസിർ, SCPO ഉദയൻ , CPO മാരായ സുനിൽ , ജ്യോതിഷ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ S. ജലീൽ, T. R. സുനിൽ കുമാർ, R. കിഷോർ, K. അഹമ്മദ് കബീർ, R. രാജീദ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.