Asian Metro News

ട്രാക്കിന്റെ അതിജീവനം 2020 ആരംഭിച്ചു.

 Breaking News
  • സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍...
  • കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ; ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ്...
  • കോറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്: ത്രിവേന്ദ്ര സിംഗ് റാവത്ത് ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ...
  • കോവിഡ് സ്ഥിതിരൂക്ഷമായിതന്നെ തുടരുന്നു; ലോക്ക് ഡൗൺ നീട്ടിയേക്കും തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുട എണ്ണത്തിൽ കുറവ് വന്നിട്ടില്ല മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിവരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ വീണ്ടും നീട്ടിയേക്കും എന്ന വാർത്തകൾ പുരത്തു വരുന്നത്. ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകള്‍...
  • കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി...

ട്രാക്കിന്റെ അതിജീവനം 2020 ആരംഭിച്ചു.

ട്രാക്കിന്റെ അതിജീവനം 2020 ആരംഭിച്ചു.
September 21
10:10 2020

കൊല്ലം :ട്രാക്കും (ട്രോമാകെയർ &റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം) എ ജി എസ് ഫെസിലിറ്റി മാനേജ്‍മെന്റും ചേർന്ന് ആരംഭിച്ച അതിജീവനം 2020 അണുവിമുക്ത കൊല്ലം പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ കളക്ടർ ബി അബ്ദുൾനാസർ ഐ എ എസ് സൂം മീറ്റിങ്ങിൽ നിർവഹിച്ചു. കോവിഡ് 19നെതിരെ ഏഴാം മാസവും ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം പോരാടുന്നുവെന്നുള്ളത് നാടിനോടുള്ള അവരുടെ പ്രതിബദ്ധതയുടെ തെളിവാണ് എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ കളക്ടർ പറഞ്ഞു . എ ജി എസ് ഫെസിലിറ്റി മാനേജ്‍മെന്റുമായി ചേർന്ന് ട്രാക്ക് പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും വാഹനങ്ങൾ ഉൾപ്പെടെ നിരവധി കോവിഡ് ബാധിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങളും സഹകരിച്ച സ്ഥലങ്ങളും സ്റ്റീമിങ് ചെയ്തിരുന്നു. ഇപ്പോൾ നവീന രീതിയിൽ അന്താരാഷ്ട്ര നിലവാരമുള്ള കെമിക്കൽ ഉപയോഗിച്ചു ഫോഗിംഗിലൂടെയാണ് അണുനശീകരണം നടത്തുന്നത്.കോവിഡിനെതിരെയുള്ള പുതിയൊരു ചുവടു വെപ്പാണ് ട്രാക്കും എ ജി എസ് ഫെസിലിറ്റി മാനേജ്മെന്റും ചേർന്ന് നടത്തുന്ന അതിജീവനം 2020 അണുവിമുക്ത കൊല്ലം പദ്ധതി എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ട്രാക്ക് പ്രസിഡന്റ് റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ അധ്യക്ഷത വഹിച്ചു. എ ഡി എം
പി.ആർ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, ശിരസ്തദാർ പി രാധാകൃഷ്ണൻ നായർ, സൂപ്രണ്ട് കെ. പി. ഗിരിനാഥ്,അനന്തു കൃഷ്ണൻ, ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, രഞ്ജിത്, എ ജി എസ് ഫെസിലിറ്റി മാനേജ്‌മെന്റ് കോർഡിനേറ്റർ അലൻ സാമുവൽ പ്ലാസിഡ്, ട്രാക്ക് വോളന്റിയേഴ്‌സ് സൽമാൻ, റഹീസ്, അഭിജിത് എന്നിവർ അതിജീവനം 2020ൽ പങ്കാളികളായി.
കളക്ടറുടെ ചേംബർ, ഐ ടി സെൽ, ഇൻസ്‌പെക്ഷൻ &വിജിലൻസ് വിഭാഗം,ഫിനാൻസ് വിഭാഗം, ടീം കളക്ടർ സെൽ എന്നിവടങ്ങളാണ് ഇന്ന് അണുവിമുക്തമാക്കിയത്. ഇനിയുള്ള ദിവസങ്ങളിൽ മറ്റുള്ള മേഖലകളിലേക്കും അണുനശീകരണം വ്യാപിപ്പിക്കുവാനാണ് തീരുമാനം.
ഫോട്ടോ അടിക്കുറിപ്പ് :അതിജീവനം 2020 അണുവിമുക്ത കൊല്ലം പരിപാടിയുടെ ഭാഗമായി ട്രാക്കും എ ജി എസ് ഫെസിലിറ്റി മാനേജ്മെന്റും ചേർന്ന് കളക്ടെർസ് ചേമ്പറിൽ നടത്തിയ ഫോഗിംഗിന് എ ഡി എം പി.ആർ. ഗോപാലകൃഷ്ണൻ നേതൃത്വം നൽകുന്നു.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment