Asian Metro News

പൊലീസ് അതിക്രമത്തിനെതിരെ തലസ്ഥാനത്ത് എം എല്‍ എമാരുടെ പ്രതിഷേധം: ഷാഫിപറമ്ബിലും ശബരീനാഥനും അറസ്റ്റില്‍

 Breaking News

പൊലീസ് അതിക്രമത്തിനെതിരെ തലസ്ഥാനത്ത് എം എല്‍ എമാരുടെ പ്രതിഷേധം: ഷാഫിപറമ്ബിലും ശബരീനാഥനും അറസ്റ്റില്‍

പൊലീസ് അതിക്രമത്തിനെതിരെ തലസ്ഥാനത്ത് എം എല്‍ എമാരുടെ പ്രതിഷേധം: ഷാഫിപറമ്ബിലും ശബരീനാഥനും അറസ്റ്റില്‍
September 18
12:06 2020

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ച്‌ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിനുമുന്നില്‍ പ്രതിഷേധിച്ച എം എല്‍ എമാരെ അറസ്റ്റുചെയ്തു നീക്കി. ഷാഫിപറമ്ബിലും കെ എസ് ശബരീനാഥനുമാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

നേരത്തേ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയിരുന്നു. തുടര്‍ന്നാണ് എം എല്‍ എമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ സംസ്ഥാനത്ത് പലയിടങ്ങളിലും പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരുടെ ചിത്രങ്ങളും ഇവര്‍ ഉയര്‍ത്തിക്കാട്ടി.പ്രതിഷേധിക്കാന്‍ പോലും അനുവദിക്കാത്ത ധാര്‍ഷ്ട്യമാണെന്നും പൊലീസിനെ ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും എം എല്‍ എമാര്‍ പറഞ്ഞു. .

റോഡില്‍ നിന്ന് മാറണമെന്ന് പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്ത് നീക്കിയത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment