ശാസ്താംകോട്ട : ഒരു പാട് കാലമായി തൻ്റെ ജീവിതത്തെ തോല്പിക്കാൻ വിധി ശ്രമിക്കുകയാണ് തോൽക്കാതിരിക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയാണ് കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് നെല്ലിക്കോമത്ത് വടക്കതിൽ സന്തോഷ് . ആറാം വയസ്സിലാണ് അരയ്ക്ക് താഴെ തളർത്തിക്കൊണ്ട് വിധി ആദ്യ പ്രഹരമേപ്പിച്ചത്. കാലുകളുടെ ചലനം നഷ്ടപ്പെട്ടതോടെ ഇരു കൈകളും കാൽപ്പാദങ്ങളായി മാറുകയായിരുന്നു .ജീവിത കഷ്ടപ്പാടിനിടയിലും കൈകൾ കൊണ്ട് നടന്ന് സ്കൂളിലെത്തി പ്ലസ്സ്ടു വരെ പഠിച്ച് വിജയം കൈവരിച്ചു. തുടർന്ന് ജീവിതമാർഗ്ഗമായി ട്യൂഷനെടുത്ത് തുടങ്ങി. ആ വരുമാനത്തിന്റെ തണലിൽ ജീവിതം മുന്നോട്ട് നീങ്ങവെ വിധി വീണ്ടും വില്ലനായെത്തി. ഇത്തവണ ക്യാൻസറിന്റെ രൂപത്തിലാണ് വന്നത്. കൈയിലുള്ളതും കടം വാങ്ങിയും ചികിത്സ നടത്തി ചികിത്സ നടന്നതോടെ വാടക വീട്ടിലേക്ക് മാതാപിതാക്കളോടൊപ്പം താമസം മാറേണ്ടി വന്നു . തുടർന്ന് ജീവിതച്ചെലവിനായി അടുത്ത വേഷം കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ വരുന്നവർക്ക് അപേക്ഷ തയ്യാറാക്കി നൽകുന്ന ജോലി. പതിനാറ് വർഷം ഇതിൽ നിന്നുള്ള വരുമാനവുമായി നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോയെങ്കിലും വിധി വീണ്ടും സന്തോഷിനെത്തേടിയെത്തിയത് നിയമത്തിന്റെ രൂപത്തിലാണ്. സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഓൺലൈൻ വഴിയായി മാറ്റിയതോടെ അപേക്ഷയെഴുതിക്കാൻ വരുന്നവരുടെ എണ്ണം കുറഞ്ഞു ഒപ്പം വരുമാനവും . ഇതോടെ അടുത്ത വേഷപ്പകർച്ചക്കുള്ള സമയമായി ലോട്ടറി വില്ലന ക്കാരന്റെ വേഷമണിഞ്ഞു തൻ്റെ മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽപ്പന . ഇതും തരക്കേടില്ലാതെ പോകുമ്പോഴാണ് കോവിഡ് എന്ന മഹാമാരി വില്ലനായി എത്തുന്നത്.ഇതോടെ ലോട്ടറി വില്ലനനിലച്ചു .തോൽക്കാൻ മനസ്സില്ലാത്ത സന്തോഷ് മീൻ വില്പനയിലേക്ക് തിരിഞ്ഞു. തൻ്റെ മുച്ചക്ര വാഹനത്തിൽ ഇതിന് വേണ്ടി ചില രൂപമാറ്റവും വരുത്തി. ഇതിലൂടെ ജീവിതം തിരികെ പിടിക്കുന്നതിനിടയിലാണ് കോവി ഡിന്റെ ഭാഗമായ സമ്പൂർണ്ണ അടച്ചിടലുകൾ. ഒരാഴ്ചത്തെ ആയൂസേ ഈ ജോലിക്കുണ്ടായിരുന്നുള്ളു. അതോടെ ആ വരുമാനമാർഗ്ഗവും അടഞ്ഞു . ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് പ്രവാസിയായ പോരുവഴി സ്വദേശിയായ മുഹമ്മദ് റാഫി കുഴിവേലി സാമ്പത്തിക സഹായഹസ്തംതം വാഗ്ദാനം ചെയ്യ്തത്. കഴിഞ്ഞ ദിവസം കെ.പി.സി.സി.ജനറൽ സെക്രട്ടറി സി. ആർ .മഹേഷ് ഈ തുക സന്തോഷിന്റെ വീട്ടിലെത്തി കൈമാറി.മുഹമ്മദ് റാഫി കുഴിവേലിയുടെ സുഹൃത്തുക്കളായ അബ്ദുള്ള സലീം, സിയാദ് ചെളിക്കണ്ടം, ബിനുഭൂതക്കുഴി എന്നിവർ സന്നിഹിതരായിരുന്നു. ക്യാൻസർ ചികിൽസയ്ക്ക് വേണ്ടി കടം വാങ്ങിയ തുക മടക്കി കൊടുക്കുന്നതിനും, തനിക്ക് ജീവിത പ്രാരാബ്ദത്തിൽ നിന്നും കരകയറുന്നതിനും വേണ്ടി സുമനസുകളുടെ സഹായം തേടുകയാണ് സന്തോഷ് .ഫോൺ: 9745565702
