Asian Metro News

ലഡാക്കിൽ ചൈന നടത്തിയ വെടിവയ്പ്പ്; അവലോകനം ചെയ്യാനാനൊരുങ്ങി പ്രതിരോധ വകുപ്പ്‌

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

ലഡാക്കിൽ ചൈന നടത്തിയ വെടിവയ്പ്പ്; അവലോകനം ചെയ്യാനാനൊരുങ്ങി പ്രതിരോധ വകുപ്പ്‌

ലഡാക്കിൽ ചൈന നടത്തിയ വെടിവയ്പ്പ്; അവലോകനം ചെയ്യാനാനൊരുങ്ങി പ്രതിരോധ വകുപ്പ്‌
September 18
07:44 2020

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തിയ പ്രകോപനവും വെടിവെയ്പ്പും അവലോകനം ചെയ്യാനാനൊരുങ്ങി പ്രതിരോധ വകുപ്പ്. ഇന്നു നടക്കുന്ന ഉന്നത തലയോഗത്തില്‍ ഷാന്‍ഹായ് സമ്മേളനത്തിലെ പ്രതിരോധ മന്ത്രിമാരുടേയും വിദേശകാര്യ മന്ത്രിമാരുടേയും യോഗത്തിന് ശേഷം ചൈന തുടരുന്ന പ്രകോപനങ്ങള്‍ അടിയന്തിരമായി വിലയിരുത്തും.

ഭരണരംഗത്തും സൈനിക രംഗത്തുമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് തലസ്ഥാനത്ത് ഒരുമിക്കുന്നത്. പ്രതിരോധ വകുപ്പിന്റേയും വിദേശകാര്യവകുപ്പിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മൂന്ന് സൈനിക മേധാവികളും അടിയന്തിരസാഹചര്യം അവലോകനം ചെയ്യാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലേയും നിലവിലെ സ്ഥിതി അവലോകനം ചെയ്യും.
ലഡാക്കിന് പുറമേ ഭൂട്ടാനിലെ ദോക് ലാം മേഖലയിലും ചൈന അടുത്തിടെ നടത്തിയ കടന്നുകയറ്റവും ഇന്ത്യ വിലയിരുത്തും. കോര്‍പ്‌സ് കമാന്റര്‍ തല ചര്‍ച്ചകളിലെ ധാരണകളൊന്നും ചൈന പാലിച്ചിട്ടില്ല. ചൈനയുടെ മെല്ലെപോക്ക് നയത്തെ ഉന്നത ഉദ്യോഗസ്ഥര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഫിംഗര്‍ ഫോറിന് ഇപ്പുറത്തേയ്ക്കുള്ള ചൈനയുടെ സാന്നിദ്ധ്യം തികച്ചു പ്രകോപനപരമായി മാറിയതിന് ഇന്ത്യന്‍ സൈന്യം ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലഡാക്കിലെ അതിശൈത്യത്തില്‍ സൈനികരെ പിന്‍വലിക്കാറുള്ള മേഖലകളില്‍ 45000 സൈനികരെ എത്തിച്ചുകൊണ്ട് സര്‍വ്വകാല മുന്നൊരുക്കമാണ് ഇന്ത്യ നടത്തിയിരി ക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment