തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം അനുവദിച്ചു. ഗുരുവായൂര്‍ മുനിസിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ്സിനുള്ളിലുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്രം പാരമ്പര്യ പ്രവര്‍ത്തിക്കാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ദര്‍ശന സൗകര്യം ഒരുക്കുന്നത്.
നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് രാവിലെ 4.30 മുതല്‍ 8.30 വരെയാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയത്. നിലവില്‍ ദിവസവും 1000 പേര്‍ക്ക് വീതം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ദര്‍ശനം അനുവദിക്കുന്നുണ്ട്