ചടയമംഗലം : സംഘം ചേർന്ന് പൊതുസ്ഥലത്ത് മദ്യപാനം നടത്തിയത് ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം വയക്കൽ സ്വദേശിയായ പടിഞ്ഞാറ്റതിൽ വീട് അബ്ദുൾ സലാം മകൻ സനോജിനേയും (41) സുഹൃത്ത് മോഹനനേയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നിലമേൽ വയക്കൽ കാവുകോണം കൈതോട് വളവിൽ വീട്ടിൽ രാജൻ മകൻ വിമൽ (20) നിലമേൽ വയക്കൽ കാവുകോണം കൈതോട് വളവിൽ വീട്ടിൽ രാജൻ മകൻ വിഷ്ണു (22) നിലമേൽ വയക്കൽ കാവുകോണം കൈതോട് ചരുവിള പുത്തൻ വീട്ടിൽ ബാലൻ മകൻ മനു (18) നിലമേൽ വയക്കൽ കാവുകോണം കൈതോട് ചരുവിള പുത്തൻ വീട്ടിൽ ജനാർദ്ദനൻ മകൻ ബിനു (22) എന്നിവരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

ചടയമംഗലം പോലീസ് ഇൻസ്പെക്ടർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള എസ്. ഐ ശരലാൽ, പ്രൊബേഷൻ എസ്.ഐ സജീം, ജി.എസ്.ഐ ഗോപകുമാർ, സജിത്, പ്രസാദ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.