കൊട്ടാരക്കര : വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ് കാലാവധി ബി. എസ് 4 ശ്രേണിയിൽ ഉൾപ്പെട്ട വാഹനങ്ങളുടേത് മുതൽ മുകളിലേക്കുള്ളവക്ക് ഒരു വർഷമാക്കി ഉയർത്തിയിട്ടുണ്ടെങ്കിലും പല പുക പരിശോധന കേന്ദ്രങ്ങളും ഇപ്പോഴും ആറുമാസത്തെ കാലാവധി ഉള്ള സർട്ടിഫിക്കറ്റ് ആണ് നൽകുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടതായി കൊട്ടാരക്കര ജോയിൻറ് ആർ.ടി.ഒ വി. സുരേഷ്കുമാർ അറിയിച്ചു. പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുന്നതിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിലുള്ള ഫീസിലും അധികമായ തുക ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവ നിയമവിരുദ്ധമായതിനാൽ ഇത്തരത്തിൽ പുകപരി ശോധന സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആർ ടി ഒ അറിയിച്ചു.
