മണ്ണാർക്കാട്: കുത്തിയൊലിച്ച് കുതിച്ചുപായുന്ന കുന്തിപ്പുഴയിലെ ജലപ്രവാഹം വിലപ്പെട്ട രണ്ട് ജീവനുകളെ അപഹരിച്ചപ്പോൾ ഒഴുക്കിൽപ്പെട്ട ഇർഫാന്റെ മൃതദേഹം കണ്ടെത്തുന്നതിന് അഞ്ച് ദിവസങ്ങളായി ഊർജ്ജിതമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ സഹായങ്ങൾ ഒരുക്കി എസ് വൈ എസ് സാന്ത്വനം വളണ്ടിയേഴ്സ് കരുതലിന്റെ മാതൃകയായി. മണ്ണാർക്കാട്, അലനല്ലൂർ സോണുകളിലെ സാന്ത്വനം വളണ്ടിയർമാരാണ് അഞ്ച് ദിവസമായി മൃതദേഹത്തിനായുള്ള തിരച്ചിലിൽ ഏർപ്പെട്ട വിവിധ ഡിപ്പാർട്ട്മെന്റ് കളിൽ പെട്ട രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും ചായ വെള്ളം മുതലായ അവശ്യ സാധനങ്ങളും എത്തിച്ച് നൽകിയത് സാന്ത്വനം വളണ്ടിയർമാരുടെ ആത്മാർത്ഥമായ പ്രവർത്തനം പ്രദേശത്തെ സർവ്വരുടെയും പ്രശംസ പിടിച്ചു പറ്റി. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി തൃശ്ശൂർ യൂണിറ്റ് ഉദ്യോഗസ്ഥർ സാന്ത്വനം വളണ്ടിയർമാരുടെ സമയ സേവന പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു ട്രോമാകെയർ, ഫയർ ആൻഡ് സേഫ്റ്റി മറ്റു വിവിധ തുറകളിലെ നിരവധി ആളുകൾക്കാണ് സാന്ത്വനം വളണ്ടിയർമാർ കഴിഞ്ഞ ദിവസങ്ങളിൽ സേവകരായത് അപകടത്തിൽ മരണപ്പെട്ട ഇർഫാന്റെ സ്വദേശമായ കരേക്കാട് ഗ്രാമം മുഴുവൻ എസ് വൈ എസ് സാന്ത്വനം വളണ്ടിയർ മാരോടും കടപ്പെട്ടിരിക്കുന്നു എന്ന് പ്രദേശത്തെ പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഉമറലി കരേക്കാട് നാട്ടുകാർക്ക് വേണ്ടി പ്രത്യേകം കൃതജ്ഞത അറിയിച്ചു. മണ്ണാർക്കാട് തഹസിൽദാർ ഉൾപ്പെടെ യുള്ള സർക്കാർ ഉദ്യോഗസ്ഥരും കേന്ദ്ര ദുരന്ത നിവാരണ പ്രവർത്തകരും നിയമപാലകരും സാന്ത്വനം വളണ്ടിയർമാരുടെ സേവനത്തെ പ്രത്യേകം അഭിനന്ദിച്ചു. മണ്ണാർക്കാട് സോണിലെ കുമരംപുത്തൂർ സർക്കിൾ സാന്ത്വനം ടീം പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കായുള്ള സാന്ത്വങ്ങൾക്ക് നേതൃത്വം നൽകിയത്.
എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ
എം എ നാസർ സഖാഫി പള്ളിക്കുന്ന്, എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി അബൂബക്കർ ആവണക്കുന്ന്, സിറാജ് സഖാഫി, അബ്ദുൽ ഖാദിർ ഖാസിമി, ഹംസ ലത്തീഫി, ഷമീർ ഹുമൈദി, ഉബൈദ് നൊചുള്ളി, സ്വാലിഹ് സഖാഫി,മുജീബ് അഹ്സനി,മുത്തലിബ്, ജുനൈദ്, കുഞ്ഞിമുഹമ്മദ്, സിറാജ് അവണക്കുന്ന്,അനസ് നൊചുള്ളി,ഫാറൂഖ് മൈലംപാടം, മൊയ്തീൻ കുട്ടി, കരീം, ഖാദർ എന്നിവർ നേതൃത്വം നൽകി.
എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ എം എ നാസർ സഖാഫി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി.
