Asian Metro News

മഅ്ദനി: ഭരണകൂടം കണ്ണടച്ച് ഇരുട്ടാക്കരുത് -പി.ഡി.പി.

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

മഅ്ദനി: ഭരണകൂടം കണ്ണടച്ച് ഇരുട്ടാക്കരുത് -പി.ഡി.പി.

മഅ്ദനി: ഭരണകൂടം കണ്ണടച്ച് ഇരുട്ടാക്കരുത് -പി.ഡി.പി.
September 12
12:30 2020

കൊട്ടാരക്കര : ഒരു പൗരന്റെ ജീവന്‍ നിലനിര്‍ത്താനും ചികിത്സ ലഭ്യമാക്കാനും സമരം ചെയ്യേണ്ടി വരുന്നത് ഭരണഘടനയുടെ അന്തസ്സിന് കളങ്കമാണെന്നും ജനാധിപത്യ രാജ്യത്ത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും മഅ്ദനിയുടെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും പി.ഡി.പി.സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു. പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വിദഗ്ദ പരിശോധനക്കായി ബാംഗ്ളൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. വൃക്കയുമായി ബന്ധപ്പെട്ട രോഗാവസ്ഥ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി രണ്ട് സര്‍ജറി ഉള്‍പ്പെടെ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പി.ഡി.പി. നേതാക്കള്‍ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും നാളിതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. വിചാരണയുടെ പേരില്‍ ഒരു പൗരന്‍ രണ്ട് പതിറ്റാണ്ടിലധികം തടവില്‍ കഴിയേണ്ടി വരുന്നത് രാജ്യത്തെ നിയമസംവിധാനത്തിന് തന്നെ മാനക്കേടാണ് .
”മഅ്ദനിയുടെ നീതിക്ക് വേണ്ടി ജീവന്റെ വിലയുള്ള പോരാട്ടം” എന്ന മുദ്രാവാക്യത്തില്‍ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ പി.ഡി.പി.സംഘടിപ്പിച്ച സമരജ്വാലയുടെ ഭാഗമായി കൊട്ടാരക്കര മുൻ സിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയാത്തുൽ ഈമാൻ നഗറിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെല്ലിക്കുന്നത്ത് നടന്ന സമര ജ്വാല മണ്ഡലം പ്രസിഡൻറ് സുധീർ വല്ലം ഉൽഘാടനം ചെയ്തു പാർട്ടിയുടേയും, പോഷക സംഘടനകളുടേയും നേതാക്കളായ സുധീർ കുന്നുമ്പുറം, ഷിജു ,ഷാനവാസ് പള്ളിക്കൽ, ഭവാനി നെല്ലിക്കുന്നം, അൽഅമീൻ ബഖവി, ഷാനി എം എച്ച്, രാജമ്മ, റീനാ സാബു, ജാസ്ന കരീം, ഷീജാ സുധീർ, റെജീനാ സുധീർ തുടങ്ങിയവർ നേതൃത്വം നൽകി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment