കൊട്ടാരക്കര ചന്തയില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചികടയിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചന്തമുക്ക് സ്വദേശിയായ അലാവുദ്ദീന്‍ (50) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഗ്യാസ് ഗോഡൗണിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ ആട് മാടുകളെ ഇറച്ചി ആവശ്യത്തിന് വേണ്ടി കെട്ടുന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടത്. രാവിലെ മാടുകളെ എത്തിക്കുന്നത് അലാവുദ്ദീനാണ്. മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.
