Asian Metro News

കരിപ്പൂർ വിമാനത്താവളം: പ്രതിരോധ മതിലുകൾ തീർത്ത് കുടുംബസമരം

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

കരിപ്പൂർ വിമാനത്താവളം: പ്രതിരോധ മതിലുകൾ തീർത്ത് കുടുംബസമരം

കരിപ്പൂർ വിമാനത്താവളം: പ്രതിരോധ മതിലുകൾ തീർത്ത് കുടുംബസമരം
September 11
16:36 2020

മലബാറിൻ്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടിയ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കുടുംബ സമരത്തന് ജില്ലയിൽ വൻ പ്രതികരണം. ‘കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല’ ശീർഷകമെഴുതിയ പ്ലക്കാർഡുകളും സമരക്കൊടികളുമായി വീട്ടുമുറ്റങ്ങൾ സമരവേദികളായി മാറി. എസ് വൈ എസ് സ്റ്റേറ്റ്, ജില്ലാ, സോൺ ലീഡേഴ്‌സാണ് ഒന്നാം ഘട്ടത്തിൽ കുംടുംബ സമരത്തിൽ പങ്കാളികളായത്.
തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ഗ്രാമങ്ങളിലും ആയിരക്കണക്കിന് കുടുംബങ്ങൾ സമരത്തിൽ കണ്ണികളാകും. 2015 ൽ റൺവേ വികസനത്തിൻ്റെ പേരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി നിഷേധിക്കുകയും ഹജ്ജ് എമ്പാർക്കേഷൻ പോയിൻ്റ് എടുത്തുകളയുകയും ചെയ്ത ഘട്ടത്തിൽ എസ് വൈ എസ് ഉൾപ്പെടെ നടത്തിയ ശക്തമായ പ്രക്ഷോഭ പരിപാടികളെ തുടർന്നാണ് വർഷങ്ങൾക്കു ശേഷം അവയെല്ലാം പുന:സ്ഥാപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തിൻ്റെ മറവിൽ വീണ്ടും വിമാനത്താവളത്തി നെതിരെയുള്ള നീക്കങ്ങൾ ശക്തമായിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവാസികളെ നേരിട്ടും മലബാറിലെ തൊഴിൽ സംരഭമേഖലകളെ പരോക്ഷമായും ബാധിക്കുന്ന ആശങ്കാജനകമായ ഗൂഢശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് എസ് വൈ എസ് സമരവുമായി രംഗത്തുവന്നിട്ടുള്ളത്. തുടർസമരങ്ങളുടെ ഭാഗമായി
ഈ വരുന്ന സെപ്റ്റംബർ 18 ന് ജില്ലയിലെ 60 പ്രധാന കേന്ദ്രങ്ങളിൽ
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സർക്കിൾ നേതാക്കളുടെ നിൽപ്പുസമരം നടക്കും. ജില്ലയിലെ 12 സോൺ കേന്ദ്രങ്ങളിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് വെബിനാറും സമര സംഗമവും ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലാ തലത്തിൽ വിപുലമായ ഓൺലൈൻ സമര സമ്മേളനവും നടക്കും. യുവാക്കളെ അണിനിരത്തി പൊതുജന പങ്കാളിത്തത്തോടെ കൂടുതൽ സമര പരിപാടികൾക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി ജില്ലാ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റ, ജില്ല ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment