ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെയും ബ്ലോക്ക്, മുനിസിപ്പല്‍, ഗ്രാമ പഞ്ചായത്ത് സാക്ഷരതാ സമിതികളുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ മുതിര്‍ന്ന ആദിവാസി സാക്ഷരതാ പഠിതാക്കളെ അവരുടെ ഊരുകളില്‍ എത്തി ജനപ്രതിനിധികളും സാക്ഷരതാ പ്രവര്‍ത്തകരും ചേര്‍ന്ന് ആദരിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്തിലെ സുഗന്ധഗിരി ചെന്നായിക്കവല കോളനിയില്‍ നടന്ന ചടങ്ങില്‍ 78 കാരിയായ മറിയത്തെ സി.കെ.ശശീന്ദ്രന് എം.എല്‍.എ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ എം.എം.ജോസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.സിന്ധു, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോയി, പ്രേരക് കെ.ഫാത്തിമ എന്നിവര്‍ സംസാരിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ മാന്ദാനം കോളനിയിലെ മുതിര്‍ന്ന ആദിവാസി സാക്ഷരതാ പഠിതാവ് ജാനുവിനെ ഒ.ആര്.കേളു എം.എല്‍.എ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മായാ ദേവി അധ്യക്ഷത വഹിച്ചു.പടിഞ്ഞാറത്തറ പുഞ്ചവയല്‍ കോളനിയില്‍ 80 കാരിയായി മഞ്ഞളയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ആദരിച്ചു. ഇതേ കോളനിയിലെ 80 വയസ്സുള്ള കറുത്തയെ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.നൗഷാദും ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ബുഷ്റ ഉസ്മാന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി.മമ്മുട്ടി, ഗ്രാമ പഞ്ചായത്ത് അംഗം കെ.ഹാരിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ഷൈജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, ആദിവാസി സാക്ഷരതാ പദ്ധതി പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.ദിവാകരന്, പ്രേരക്മാരായ സിന്ധു.പി.എ, ഷിജി.വി.സി എന്നിവര്‍ സംസാരിച്ചു
കല്‍പ്പറ്റ നഗരസഭയിലെ മാങ്ങവയല്‍ കോളനിയിലെ 80 കാരിയായ മാധവിയെയും 6 മുതിര്‍ന്ന പഠിതാക്കളെയും ചെയര്‍പേഴ്സണ്‍ സനിത ജഗദീഷും മാനന്തവാടി പൊലമുട്ട് കോളനിയിലെ 80 വയസ്സുള്ള പാറുവിനെ ചെയര്മാന് വി.ആര്.പ്രവീജും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വേങ്ങൂര്‍ കോളനിയിലെ 80 വയസ്സുള്ള പുയ്യനെ വൈസ് ചെയര്‍പേഴ്സണ്‍ ജിഷ ഷാജിയും ആദരിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ 80 കാരിയായ വെള്ളിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശിയും മാനന്തവാടി ബ്ലോക്കിലെ മുതിര്‍ന്ന പഠിതാവ് മാരയെയും പ്രായം കുറഞ്ഞ പഠിതാവ് സന്തോഷിനെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബുവും പനമരം മാത്തൂര്‍വയല്‍ കോളനിയിലെ 80കാരിയായ കറുപ്പിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ്കുമാറും കല്‍പ്പറ്റ റാട്ടക്കൊല്ലി കോളനിയിലെ 75കാരിയായ ഓണത്തിയെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പിയും ആദരിച്ചു.
പനമരം പാതിരിയമ്പം കോളനിയിലെ 91കാരിയായ പാറ്റയെ പ്രസിഡണ്ട് ഷൈനി കൃഷ്ണനും വെള്ളമുണ്ട പെരുവാടി കോളനിയിലെ 80 കാരിയായ തേയിയെ പ്രസിഡണ്ട് പി.തങ്കമണിയും മേപ്പാടി വീട്ടിമറ്റം കോളനിയിലെ കോരന് 72നെ മെമ്പര്‍ ലളിതയും വെങ്ങപ്പള്ളി നാരങ്ങാക്കണ്ടി കോളനിയിലെ 68 വയസ്സുള്ള മുറുങ്ങിയെ പ്രസിഡണ്ട് പി.എം.നാസറും മുള്ളന്‍ക്കൊല്ലി പാതിരി കോളനിയിലെ കാളി 75നെ പ്രസിഡണ്ട് ഗിരിജ കൃഷ്ണനും പുല്‍പ്പള്ളി കൊരഞ്ഞിവയല്‍ കോളനിയിലെ 78കാരിയായ മീനയെ പ്രസിഡണ്ട് ബിന്ദു പ്രകാശും നെന്മേനി അമ്പലക്കുന്ന് കോളനിയിലെ 72വയസുള്ള തറയനെ പ്രസിഡണ്ട് പി.കെ.പത്മനാഭനും നൂല്‍പ്പുഴ പിലാക്കാവ് കോളനിയിലെ 72കാരിയായ ഭടിച്ചിയെ പ്രസിഡണ്ട് കെ.ശോഭന്‍കുമാറും മൂപ്പൈനാട് അമ്പലക്കുന്ന് കോളനിയിലെ 67വയസ്സുള്ള ചീരുവിനെ പ്രസിഡണ്ട് ആര്.യമുനയും മീനങ്ങാടി മടൂര് കോളനിയിലെ 75വയസ്സുള്ള കുഞ്ചിയെ പ്രസിഡണ്ട് ബീന വിജയനും കണിയാമ്പറ്റ ഓണിവയല്‍ കോളനിയിലെ 78കാരിയായി ചീരുവിനെ പ്രസിഡണ്ട് ബിനു ജേക്കപ്പും തവിഞ്ഞാല്‍ ഗോദാവരി കോളനിയിലെ ചീരങ്കിയെ പ്രസിഡണ്ട് അനിഷ സുരേന്ദ്രനും കോട്ടത്തറ വസ്തിക്കുന്ന് കോളനിയിലെ 69 വയസ്സുള്ള ലീലയെ പ്രസിഡണ്ട് ലീലാമ്മ ജോസഫും തരിയോട് മാക്കുനി കോളനിയിലെ 78വയസ്സുള്ള തേയിയെ പ്രസിഡണ്ട് ഷീജ ആന്റണിയും പൂതാടി താഴെമുണ്ട കോളനിയിലെ കരിഞ്ചി 82നെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോര്‍ജ്ജ് പുല്‍പ്പാറയും തൊണ്ടര്‍നാട് ആക്കല്പുര കോളനിയെ മുതിര്‍ന്ന പഠിതാക്കളായ തൊപ്പി 87, കൊട്ടുമ്പന് 85, മാക്ക 82 എന്നിവരെ പ്രസിഡണ്ട് പി.എ.ബാബുവും ആദരിച്ചു.



