Asian Metro News

തൃക്കണ്ണമംഗൽ ജനകീയവേദിയും വാട്‌സ് ആപ്പ് കൂട്ടായ്മയും ചേർന്ന് ആജീവാനന്ത പെൻഷൻ പദ്ധതി ആരംഭിച്ചു

 Breaking News

തൃക്കണ്ണമംഗൽ ജനകീയവേദിയും വാട്‌സ് ആപ്പ് കൂട്ടായ്മയും ചേർന്ന് ആജീവാനന്ത പെൻഷൻ പദ്ധതി ആരംഭിച്ചു

തൃക്കണ്ണമംഗൽ ജനകീയവേദിയും  വാട്‌സ് ആപ്പ് കൂട്ടായ്മയും ചേർന്ന് ആജീവാനന്ത പെൻഷൻ പദ്ധതി ആരംഭിച്ചു
September 08
13:58 2020

കൊട്ടാരക്കര : തൃക്കണ്ണമംഗൽ ജനകീയവേദിയും ഫ്രണ്ട്സ് തോട്ടം മുക്ക് വാട്സ് ആപ്പ് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ആജീവാനന്ത പെൻഷൻ പദ്ധതി തുണ്ടുവിളയിൽ ശമുവേലിന് നല്കി അഡ്വക്കേറ്റ് അജിത് പദ്ധതി ഉദ്ഘാടനം ചെയ്തു.

10 ഓളം പേർക്കാണ് പെൻഷൻ പദ്ധതി നൽകുന്നതെന്ന് ഉത്തരവാദിത്തപെട്ടവർ അറിയിച്ചു. ഇന്ന് ആറുപേർക്ക് പെൻഷൻ വിതരണം ചെയ്തു. സജീചേരൂർ അധ്യക്ഷത വഹിച്ചു, M രാധാകൃഷ്ണപിള്ള, അഡ്വക്കേറ്റ് അജിത് എന്നിവരാണ് തുക സ്പോൺസർ ചെയ്തത്. ഉപഭോക്താവ് ജീവിച്ചിരിക്കുന്നത് വരെയാണ് പെൻഷൻ നൽകുക. എല്ലാ മാസവും 5-ാതീയതി മുൻപേ തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment