കൊട്ടാരക്കര : തൃക്കണ്ണമംഗൽ ജനകീയവേദിയും ഫ്രണ്ട്സ് തോട്ടം മുക്ക് വാട്സ് ആപ്പ് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ആജീവാനന്ത പെൻഷൻ പദ്ധതി തുണ്ടുവിളയിൽ ശമുവേലിന് നല്കി അഡ്വക്കേറ്റ് അജിത് പദ്ധതി ഉദ്ഘാടനം ചെയ്തു.

10 ഓളം പേർക്കാണ് പെൻഷൻ പദ്ധതി നൽകുന്നതെന്ന് ഉത്തരവാദിത്തപെട്ടവർ അറിയിച്ചു. ഇന്ന് ആറുപേർക്ക് പെൻഷൻ വിതരണം ചെയ്തു. സജീചേരൂർ അധ്യക്ഷത വഹിച്ചു, M രാധാകൃഷ്ണപിള്ള, അഡ്വക്കേറ്റ് അജിത് എന്നിവരാണ് തുക സ്പോൺസർ ചെയ്തത്. ഉപഭോക്താവ് ജീവിച്ചിരിക്കുന്നത് വരെയാണ് പെൻഷൻ നൽകുക. എല്ലാ മാസവും 5-ാതീയതി മുൻപേ തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും