Asian Metro News

നിർമ്മാണം പൂർത്തീകരിച്ച കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ ബഹുനില കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

നിർമ്മാണം പൂർത്തീകരിച്ച കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ ബഹുനില കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നിർമ്മാണം പൂർത്തീകരിച്ച കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ ബഹുനില കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
September 07
12:37 2020

കൊട്ടാരക്കര : നിർമ്മാണം പൂർത്തീകരിച്ച കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ രണ്ട് ബഹുനില കെട്ടിടങ്ങൾ 9ന് രാവിലെ 11ന് വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പി.ഐഷാപോറ്റി എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു.

മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക്, കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ഐഷാപോറ്റി എം.എൽ.എ, മുന്നോക്ക വികസന കോർപ്പറേഷൻ ചെയ‌ർമാൻ ആർ.ബാലകൃഷ്ണപിള്ള, നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമളയമ്മ, വൈസ് ചെയർമാൻ ഡി.രാമകൃഷ്ണപിള്ള, പി.ആർ.വി ഗ്രൂപ്പ് ചെയർമാൻ ജി.തങ്കപ്പൻ പിള്ള, നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. അവശേഷിക്കുന്ന നിർമ്മാണ ജോലികൾ അടിയന്തിരമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അഞ്ച് കോടി രൂപയുടെ കെട്ടിടം പൂർത്തിയായപ്പോൾ 60 ലക്ഷം രൂപ മിച്ചം വന്നിട്ടുള്ളത് മൂന്ന് ക്ലാസ് മുറി നിർമ്മിക്കുന്നതിനായി ഉപയോഗിക്കും. പുതിയ പ്രവേശന കവാടവും റോഡും ടോയ്ലറ്റ് സംവിധാനങ്ങളുമടക്കം മറ്റെല്ലാ പ്രവർത്തനങ്ങളും ഈ അദ്ധ്യയന വർഷം പൂർത്തിയാകും മുൻപായി പൂർത്തീകരിക്കാനാകുെന്നും സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ബി.സനൽകുമാർ, നഗരസഭ ചെയർ‌പേഴ്സൺ ബി.ശ്യാമള അമ്മ, പ്രിൻസിപ്പൽ ആർ.പ്രദീപ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബെൻസി ആന്റണി, ഹെഡ്മിസ്ട്രസ് എസ്.സുഷമ, എസ്.ആർ.രമേശ്, സതീഷ് ചന്ദ്രൻ, പി.കെ.വിജയകുമാർ എന്നിവരും പങ്കെടുത്തു   

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment