ന്യൂഡല്‍ഹി : അന്തര്‍ സംസ്ഥാന യാത്രകളും ചരക്ക് ഗതാഗതവും തടസപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
സംസ്ഥാനങ്ങള്‍ തമ്മില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. യാത്ര തടസപ്പെടുത്തുന്നത് 2005 ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമത്തിലെ മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനമാണ്. യാത്രക്ക് അനുമതിയോ പാസോ പെര്‍മിറ്റോ പാടില്ല. അയല്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ പ്രകാരം അതിര്‍ത്തി കടന്നുള്ള വ്യക്തികളുടെ യാത്രക്കും ചരക്കു ഗതാഗതത്തിനും നിയന്ത്രണം പാടില്ല.
സംസ്ഥാനങ്ങളും ജില്ലകളും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നിര്‍ദ്ദേശം. അന്തര്‍ സംസ്ഥാന ചരക്ക്, സേവന ഗതാഗതം നിയന്ത്രിക്കുക വഴി വിതരണ ശൃംഖലയും സാമ്ബത്തിക, തൊഴില്‍ തടസത്തിനും കാരണമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.