ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു പ്രസാദ് യാദവ്.
കൂടാതെ ലാലു പ്രസാദ് യാദവിന് കോവിഡ് ലക്ഷണങ്ങളിലെന്നും അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ലാലുവിന്റെ സുരക്ഷ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും അധികൃതര്‍ അറിയിച്ചു. ലാലുവിനെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
