തിരുവനന്തപുരം : രോഗവ്യാപനത്തിന്റെ തീവ്രതക്കൊപ്പം സംസ്ഥാനത്ത് കോവിഡ് മരണ നിരക്കും ചെറിയ അളവില്‍ കൂടുന്നു. ഇന്ന് അഞ്ച് കോവിഡ് മരണങ്ങള് ഇതിനകം സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപതിയിലും ഒരാള്‍ ആലപ്പുഴയിലുമാണ് മരിച്ചത്.
കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസ (72), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (58), മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തീന്‍ കുട്ടി (71) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മരിച്ച ആലപ്പുഴ സ്വദേശി (82) ക്ലീറ്റസിനാണെന്ന് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് ദിനേയുള്ള കോവിഡ് കേസുകള്‍ 1500ന് മുകളില്‍ കടന്നിട്ട് ദിവസങ്ങളായി. എന്നാല്‍ മരണ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ രീതിയില്‍ പിടിച്ച് നിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.