എസ് ബി ഐ സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുന്ന രീതി എസ് ബി ഐ ഒഴിവാക്കി. ഇതിന് പുറമെ എസ്എംഎസ് ചാര്‍ജ്ജും ഒഴിവാക്കിയിട്ടുണ്ട്.
എസ്ബിഐയുടെ 44 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടകള്ക്കാണ് ഇത് പ്രയോജനപ്പെടുക. എസ്ബിഐ സേവിങ്സ് അക്കൗണ്ടുകളില്‍ ഉയര്‍ന്ന ബാലന്‍സ് നിലനിറുത്തുന്നവര്ക്ക് എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ സേവിങ്സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം വഭിക്കും എന്നാണ് സൂചന.
പ്രതിമാസം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവര്‍ക്ക് അഞ്ചു രൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയുമാണ് എസ്ബി ഈടാക്കിയിരുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിഴ ഈടാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബാങ്ക് എത്തിയത്.