കൊല്ലം : ക്വാറന്റൈന് കേന്ദ്രത്തില്‍ കോവിഡ് നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തൂങ്ങി മരിച്ചു. ഓച്ചിറ ക്ലാപ്പനവള്ളിക്കാവ് കാവേരി ക്വാറന്റീന് കേന്ദ്രത്തില്‍ കഴിഞ്ഞുവന്ന മത്സ്യതൊഴിലാളിയെയാണ് മുറിയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കണ്ണൂര്‍, പയ്യന്നൂര്‍ താഴത്തെ പുരയിടത്തില്‍ സദേവ (42) ആണ് മരിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി അഴിയ്ക്കല്‍ ഹാര്‍ബറില്‍ ജോലി നോക്കിവരുകയായിരുന്ന ഇയാള്‍ കഴിഞ്ഞ 13 ന് പനി ബാധിച്ച് ബോധരഹിതനായി കുഴഞ്ഞു വീണിരുന്നു. പോലീസ് ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ നിരീക്ഷണാര്‍ഥം ക്വാറന്റെന് കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണവുമായി സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ഇയാളെ ഫാനില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
