കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെടിയിരിപ്പ് മേഖലയില്‍ നിന്നുള്ള ആറു പേര്‍ക്കും കൊണ്ടോട്ടിയില്‍ നിന്നുള്ള നാലു പേര്‍ക്കുമാണ് പരിശോധനയില്‍ പോസ്റ്റീവ് ആയത്. രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്, മലപ്പുറം ജില്ലാ പൊലിസ് മേധാവി യു അബ്ദുള്‍ കരീം എന്നിവരടക്കമുള്ളവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ വിമാന അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.