ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കൊണ്ട് ജനജീവിതം ദുസ്സഹമാവുകയാണ് പട്ടാമ്പി ഓങ്ങല്ലൂർ പഞ്ചായത്തിലെ 7,8 വാർഡുകളിലെ നിവാസികൾക്ക്. കരയിലെ ഏറ്റവും വിനാശകാരികളായ ഇഴജന്തുക്കളിൽ പ്രധാനിയായ ആഫ്രിക്കൻ ഒച്ച്. അഞ്ഞൂറിൽപരം സസ്യ ഇനങ്ങൾ തിന്നു നശിപ്പിക്കും
ജലസ്രോതസ്സുകളും ഗൃഹ പരിസരങ്ങളും വിസർജ്യം,സ്രവ ദ്രാവകം എന്നിവയാൽ മലിനമാക്കുന്നു. മഴപെയ്യുന്ന വൈകുന്നേരങ്ങളിൽ സസ്യങ്ങളിലും വീടുകളിലെ നിത്യോപയോഗ സാധനങ്ങൾ തുടങ്ങി മതിലുകളിലിലെല്ലാം ആഫ്രിക്കൻ ഒച്ചുകൾ സ്ഥാനം പിടിക്കുന്നു
പ്രാഥമികമായി ഉപ്പും തുരിശും വിതറിയാണ് പ്രദേശവാസികൾ ഇതിനെ പ്രതിരോധിക്കുന്നത് പ്രദേശവാസികൾക്ക് ഈ ദുരിതം തുടങ്ങിയിട്ട് നാലു വർഷമാകുന്നു.
വെയിലുള്ള സമയങ്ങളിൽ കാണാറില്ല എന്നും വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ മുതൽ സസ്യങ്ങളിൽ വരെ ഒച്ചുകൾ വന്നിരിക്കുന്നത് നിത്യമായതോടെ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിലവിൽ എട്ടാം വാർഡിൽ നിന്ന് ഏഴാം വാർഡിലെക്കും തൊട്ടടുത്ത മുൻസിപ്പാലിറ്റി യിലേക്കും ഇതിന്റെ ശല്യം വ്യാപിച്ചിട്ടുണ്ട്. ഇത് ഒരു സമൂഹത്തിന്റെ മൊത്തം പ്രശ്നമായി മാറുന്നതിനു മുമ്പ് കൃത്യമായ പരിഹാരങ്ങൾ കാണേണ്ടതുണ്ടെന്ന് പ്രദേശവാസി കെ കെ ഉണ്ണികൃഷ്ണൻ പറയുന്നു
മുഖ്യമന്ത്രി മുതൽ നിരവധി മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നേരിട്ടും ഓൺലൈൻ വഴിയും നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെ ഈ പ്രശ്നത്തിന് പരിഹാരമായിട്ടില്ല.കഴിഞ്ഞവർഷം പഞ്ചായത്തിൽ ഈ വിഷയത്തിൽ യോഗം ചേരുകയും മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥർ വന്നു പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഇവകളുടെ വിസർജ്യം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കൃഷി വിജ്ഞാന കേന്ദ്ര ഗവേഷകർ അറിയിപ്പ് നൽകിയിട്ടുണ്ട്