കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ എസ് പിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് എസ് പി യുമായി ബന്ധപ്പെട്ട കമ്മിഷണര്‍ അടക്കം നിരവധിപേര്‍ ക്വാറന്റൈനിലായി. എസ് പിക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
കൂടാതെ , പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ സ്റ്റേഷനിലെ 15 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. അസി. കമ്മീഷണര്‍ ഓഫീസിലെ എട്ട് പോലീസുകാർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.