പൂയപ്പള്ളി : ഓയൂർ കോക്കാട് എന്ന സ്ഥലത്ത് സുൽത്താൻ റാവുത്തറുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്കാരനായ ഒന്നാം പ്രതിയുടെ നേതൃത്വത്തിൽ മറ്റു പ്രതികളുമായി ചേർന്ന് വ്യാജ ചാരായ നിർമ്മാണം നടത്തുന്നതിനിടയിൽ അഞ്ച് പേർ പൂയപ്പള്ളി പോലീസിന്റെ പിടിയിലായി. (1) ഓയൂർ, കോക്കാട്, ചരുവിളവീട്ടിൽ ജ്ഞാനശീലൻ മകൻ സോണി (38) ഓയൂർ, കോക്കാട് ശ്രീശൈലത്തിൽ നാരായണൻ മകൻ ബിജു എന്ന് വിളിക്കുന്ന ബിനു (41) ഓയൂർ, കോക്കാട് ചരുവിളവീട്ടിൽ ചാക്കോ മകൻ ജ്ഞാനശീലൻ (58) ഓയൂർ, കോക്കാട്, മിനിവിലാസത്തിൽ, ബാബു മകൻ രാജേഷ് (31) ബീഹാർ, പാറ്റ്നാ, സാക്പോറ സ്വദേശിയായ ജലധരപസ്വാൻ മകൻ ഉദയപാസ്വാൻ (33) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് ഇൻസ്പെക്ടർ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
