ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 60,963 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ ആകെ എണ്ണം 23 ലക്ഷം കടന്നു .ഇന്നലെ മാത്രം രാജ്യത്ത് 834 കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ നിരക്ക് 46, 091 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 56,110 പേര് രോഗമുക്തി നേടി. ആകെ രോഗ മുക്തി നേടിയവര്‍ 16,39,599 പേരാണ് . 69.80 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.99 ശതമാനമാണ്.
നിലവില്‍ 6,43,948 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 11,088 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആന്ധ്രപ്രദേശില്‍ 9,024 പേര്‍ക്കും കര്‍ണാടകത്തില്‍ 6527 പേര്‍ക്കും തമിഴ്നാട്ടില്‍ 5,834 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.