തിരുവനന്തപുരം: തീരദേശ മേഖലകളില്‍ ഭക്ഷ്യകിറ്റിനു പുറമെ 3000 രൂപയും വിതരണം ചെയ്യുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്. ഓണത്തിനുമുമ്പ് രണ്ടാമത്തെ ക്ഷേമ പെന്ഷന് കൂടി വിതരണം ചെയ്യും. ഇതില്‍ ഒരു മാസത്തേത് മുന്കൂറായിരിക്കും. 57 ലക്ഷം കുടുംബങ്ങള്‍ക്കാണ് നല്‍കുക. 2600 രൂപ വീതം നേരത്തേ നല്‍കിയിരുന്നു. മസ്റ്ററിങ് ആഗസ്റ്റ് 15 മുതല്‍ നിര്‍ത്തിെവക്കും.
ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവ കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍തന്നെ നല്‍കും. ശമ്ബളം നേരത്തേയാക്കാനും ശ്രമിക്കും. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കും. ഓണത്തിന് എല്ലാ വീട്ടിലും ഭക്ഷണക്കിറ്റ് വിതരണം ചെയ്യും.