വയനാട് : ജില്ലയില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 1209 വീടുകളാണ് ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നത്. 42 വീടുകള്‍ പൂര്‍ണമായും 1167 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
വൈത്തിരി താലൂക്കില്‍ മാത്രം 39 വീടുകള്‍ പൂര്‍ണമായും 1009 വീടുകള്‍ ഭാഗികമായും നശിച്ചു. ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് ഇവിടെയാണ്. ബത്തേരി താലൂക്കില്‍ ഒരു വീടും മാനന്തവാടിയില്‍ രണ്ടു വീടുകളുമണ് പൂര്‍ണമായി തകര്‍ന്നത്. ബത്തേരിയില്‍ 35 ഉം മാനന്തവാടിയില്‍ 123 ഉം വീടുകള്‍ ഭാഗിക നാശം സംഭവിച്ചു.
തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മാസ്ക് വിതരണം | Asian Metro News | Asian Metro News