കൊച്ചി : തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സ്വപ്നയുടെ ഹര്‍ജി പരിഗണിക്കുന്നത്. ഇതോടകം 15 ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പുകളില്ലാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
