കൊട്ടാരക്കര : പനവേലി ജംഗ്ഷന് സമീപം 108 ആംബുലൻസ് മറിഞ്ഞു.

തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന 108 ആംബുലൻസ് ആണ് മറിഞ്ഞത് . ആംബുലൻസ് ഡ്രൈവർ, കോവിഡ് രോഗി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ചാറ്റൽ മഴയെ തുടർന്ന് വാഹനം റോഡിൽ നിന്നും തെന്നി മാറിയാണ് അപകടം ഉണ്ടായത്
