Asian Metro News

ഉത്ര വധക്കേസ്‌: പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച്‌ ഫോറന്‍സിക് മേധാവി ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന് വിവരങ്ങള്‍ കൈമാറി.

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

ഉത്ര വധക്കേസ്‌: പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച്‌ ഫോറന്‍സിക് മേധാവി ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന് വിവരങ്ങള്‍ കൈമാറി.

ഉത്ര വധക്കേസ്‌: പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച്‌ ഫോറന്‍സിക് മേധാവി ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന് വിവരങ്ങള്‍ കൈമാറി.
July 31
07:50 2020

കൊല്ലം : ഉത്ര വധക്കേസില്‍ പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച്‌ ഫോറന്‍സിക് മേധാവി ശശികല ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന് വിവരങ്ങള്‍ കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് എത്തിയാണ് വിവരം ശേഖരിച്ചത്.കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഉത്രയെ കടിപ്പിച്ച പാമ്പിന്റെയും മറ്റും ശാസ്ത്രീയ പരിശോധന വിവരങ്ങള്‍ അന്വേഷകസംഘത്തിന് അനിവാര്യമാണ്. ഏറെയും ശാസ്ത്രീയ തെളിവുകളാണ് കേസിന് പിന്‍ബലം. സൂരജ് മൂര്‍ഖനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചതു സംബന്ധിച്ച്‌ നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രധാനമാണ്. റിപ്പോര്‍ട്ട് വൈകാതെ അന്വേഷകസംഘത്തിനു ലഭിക്കും.

കുറ്റപത്രം രണ്ടുവിധം

കൊലപാതകം, ഗാര്‍ഹിക പീഡനം എന്നിങ്ങനെയാകും പുനലൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് സൂചന. കൊലപാതകക്കേസില്‍ സൂരജ് മാത്രമാവും പ്രതി. പാമ്ബുപിടിത്തക്കാരന്‍ സുരേഷ് മാപ്പുസാക്ഷിയാകും.

ഗാര്‍ഹിക പീഡനക്കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാകും പ്രതികളെന്നാണ് സൂചന. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് ക്രൈംബ്രാഞ്ച്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment