Asian Metro News

സുല്‍ത്താന്‍ ബത്തേരി ലാന്റ് അക്വിസിഷന്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

 Breaking News

സുല്‍ത്താന്‍ ബത്തേരി ലാന്റ് അക്വിസിഷന്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

സുല്‍ത്താന്‍ ബത്തേരി ലാന്റ് അക്വിസിഷന്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു
July 31
08:42 2020

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി ലാന്റ് അക്വിസിഷന്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ മുഹമ്മദ് സാദിഖ് (54) കുഴഞ്ഞുവീണു മരിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും വിരമിച്ച പരേതനായ ഷേക്ക് മൊയ്തീന്റെ മകനാണ്. ചേലോട് പള്ളിക്കു സമീപമുള്ള വീട്ടില്‍ വെച്ച്‌ വ്യാഴാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു.

കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഉടനെ മരിച്ചു. വയനാട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുത്തുമല ഉരുള്‍പൊട്ടല്‍ സമയത്ത് വെള്ളരിമല വില്ലേജ് ഓഫീസര്‍ ആയിരുന്ന ഇദ്ദേഹം അപകട സ്ഥലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. മാതാവ്: പ്യാരി, ഭാര്യ: റോഷന്‍ മക്കള്‍: ഡോ.അനീസ, അഞ്ജും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment