കോവിഡ് വ്യാപനം വിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തെയും ബാധിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും വിവിധ രാജ്യങ്ങങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഹജ്ജിനായി എത്തുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ ഫലമായി ഇത്തവണ സൗദി അറേബ്യയില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഏതാണ്ട് 25 ലക്ഷത്തോളം വിശ്വാസികള്ളാണ് വര്‍ഷന്തോറും മെക്കയിലും മദീനയിലും എത്തുന്നത് . എന്നാല്‍ ഈ വര്‍ഷം വെറും 10,000 ആയി ചുരുങ്ങി..

പല വർണ്ണത്തിലുള്ള കുടപിടിച്ച് വിശ്വാസികള്‍ കാബ വലം വയ്ക്കുകയും ചെയ്തു.

50 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് വിശ്വാസികള്‍ക്ക് കാബ വലംവയ്ക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. മാസ്കുകള്‍ ധരിച്ച് സുരക്ഷിതമായ അകലം പാലിച്ചാണ് വിശ്വാസികള്‍ കാബ വലംവയ്ക്കുന്നത്.