തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സിഐയും, എസ്ഐയുമടക്കം മുഴുവന്‍ പോലീസുകാരും നിരീക്ഷണത്തില്‍ പോയി.
നേരത്തെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പോലീസുകാർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.മറ്റ് സ്റ്റേഷനുകളില്‍ നിന്ന് പൊലീസുകാരെ എത്തിച്ച് സ്റ്റേഷന് പ്രവര്‍ത്തനം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം. അതിനിടെ, സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാർക്ക് കോവിഡ് ബാധിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.കൂടുതല്‍ പേര്‍ക്ക് രോഗം പകരാതിരിക്കാൻ വേണ്ടി പദ്ധതി ആവിഷ്കരിച്ചതായും പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു.