തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറും മകളും വാഹനാപകടത്തില്‍ മരിച്ച സംഭവം കേസ് സിബിഐ അന്വേഷിക്കും. കേരള പോലീസിന്റെ കൈയില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത സിബിഐ കേസില്‍ എഫ്ഐആര്‍ ഇട്ടു. കേസ് സിബിഐക്ക് കൈമാറാന്‍ കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാര്‍ ശുപാർശ ചെയ്തിരുന്നു.
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി അച്ഛന് ഉണ്ണി രംഗത്തെത്തി. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും കേസില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
