Asian Metro News

എം.എസ്.എം.ഇ സംരംഭങ്ങള്‍ക്കായി മൈക്രോ ഫിനാന്‍സ് കോര്‍പ്പറേഷന്‍ തുടങ്ങും : മന്ത്രി ഇ.പി ജയരാജന്‍

 Breaking News
  • ഇന്ത്യയിൽ പ്രതിദിനം കോവിഡ് മരണംഉയരുമെന്ന് പഠന റിപ്പോർട്ടുകൾ ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്‌സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്‌സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ്...
  • സനുവിനെ കണ്ടെത്താനാകാതെ പോലീസ്! താമസക്കാരിലെ ചിലരുടെ മൊഴിയിലെ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തു് കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്‌ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന...
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം : സിപിഎം പ്രവർത്തകന് പരിക്ക് ഗുരുതതരം . കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം സിപിഎം പ്രവർത്തകൻറെ രണ്ടു കൈപ്പത്തികളും അറ്റു.ഗുരുതരമായ പരിക്കുകളോടെ കതിരൂർ നാലാം മയിൽ സ്വദേശി നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കതിരൂർ നാലാം മൈലിൽ വീടിനോടു ചേര്ന്നുള്ള പടക്കനിർമ്മാണത്തിനിടയിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു സിപിഎം...
  • നൈജീരിയയിൽ പ്രീസ്കൂളിൽ തീപിടത്തം :20 കുട്ടികൾ മരിച്ചു മിയാമി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. ഏഴു വയസ്സിനും പതിമൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.ചൊവ്വാഴ്‌ച 4 മണിയോടെയാണ് സംഭവം.വൈക്കോൽകൊണ്ടുനിർമ്മിച്ച സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.സ്കൂൾ ഗ്രൗണ്ടിലൂടെടെയാണ് തീപിടിത്തം...
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...

എം.എസ്.എം.ഇ സംരംഭങ്ങള്‍ക്കായി മൈക്രോ ഫിനാന്‍സ് കോര്‍പ്പറേഷന്‍ തുടങ്ങും : മന്ത്രി ഇ.പി ജയരാജന്‍

എം.എസ്.എം.ഇ  സംരംഭങ്ങള്‍ക്കായി മൈക്രോ ഫിനാന്‍സ് കോര്‍പ്പറേഷന്‍ തുടങ്ങും               : മന്ത്രി ഇ.പി ജയരാജന്‍
July 29
06:30 2020

വയനാട് : സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങള്‍(എം.എസ്.എം.ഇ) പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് മൈക്രോ ഫിനാന്‍സ് കോര്‍പ്പറേഷന്‍ തുടങ്ങുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ബ്രഹ്മഗിരി വയനാട് കോഫിയുടെ കണിയാമ്പറ്റയിലെ വ്യവസായ ഉത്പാദക യൂണിറ്റ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഇത്തരം സംരംഭങ്ങള്‍ക്കായി കേരള ബാങ്ക് വഴി നബാര്‍ഡിന്റെ 225 കോടി മൂലധന സഹായം നല്‍കുന്നുണ്ട്. ഇതോടൊപ്പം ചെറുകിട വ്യവസായ പ്രോത്സാഹനത്തിന്റെ ഭാഗമായി 3434 കോടിയുടെ വ്യവസായ ഭദ്രത പാക്കേജും നടപ്പിലാക്കുന്നു.

 സര്‍ക്കാറിന്റെ ക്രിയാത്മകമായ ഇടപെടല്‍ വ്യവസായ വാണിജ്യ രംഗത്ത് ഉണര്‍വുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ഷിക വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയാണുള്ളത്. അതിനാല്‍ കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളില്‍ കൃഷിയ്ക്കും വ്യവസായത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കാര്‍ഷിക വ്യാവസായിക വളര്‍ച്ചയിലൂടെ നാടിന്റെ സമഗ്ര വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.  

ബ്രഹ്മഗിരി വയനാട് പദ്ധതിയുടെ  വെബ്‌സൈറ്റ് ഉദ്ഘാടനം സംസ്ഥാന ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിച്ചു. കാപ്പി കര്‍ഷകന് ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണിയില്‍ ഉല്‍പ്പാദനമെത്തിക്കാന്‍ സഹകരണ മേഖലയിലെ ഇത്തരം പദ്ധതികള്‍ക്ക് സാധിക്കുമെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.  എം.എല്‍.എമാരായ  ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ബ്രഹ്മഗിരി ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദ്,കോഫി ബോര്‍ഡ് ക്വാളിറ്റി വിഭാഗം മേധാവി ഡോ.കെ.ബസവരാജ്, കോഫി ബോര്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഡോ.ബി.ജെ.അശ്വിനികുമാര്‍ ,പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment