കുണ്ടറ : പ്രായപൂർത്തിയാകാത്ത കാലയളവ് മുതൽ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവന്നയാൾ പോലീസിന്റെ പിടിയിൽ. കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് പറഞ്ഞു തുടർന്നും ഉപദ്രവിച്ചു വന്ന പ്രതിയാണ് പോലീസിന്റെ പിടിയിലായത്. കൊറ്റങ്കര വില്ലേജിൽ പുനുക്കന്നൂർ ചേരിയിൽ മൈക്കിൾ ടീ ജംഗ്ഷന് സമീപം അരുൺ നിവാസിൽ ബാബുക്കുട്ടൻ പിള്ള മകൻ ചിക്കു എന്ന ആനന്ദ ബാബു (25)നെയാണ് കുണ്ടറ പോലീസ് ഇൻസ്പെക്ടർ ജയകൃഷ്ണന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
