പത്തനാപുരം : പത്തനാപുരം സ്വദേശിനിയായ വീട്ടമ്മ റിപ്പയറിങ്ങിനായി നൽകിയ മൊബൈൽ ഫോണിൽ നിന്നും സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ആയത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡനത്തിനിരയാക്കിയ പത്തനാപുരം കല്ലുംകടവിലുള്ള മൊബൈൽ ഷോപ്പ് ജീവനക്കാരനായ ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർകുറ്റി എന്ന സ്ഥലത്തു ടാങ്കേരിൽ വീട്ടിൽ ഹിലാൽ (37) പോലീസ് പിടിയിലായി. പത്തനാപുരം പോലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.