എഴുകോൺ: മൊബൈൽ ഫോൺ മുഖേന സൗഹൃദം സ്ഥാപിച്ചു നെടുമ്പായിക്കുളം സ്വദേശിനിയായ യുവതിയുടെ ഫോട്ടോകൾ കൈക്കലാക്കുകയും ആയത് മോർഫ് ചെയ്ത് സോഷ്യൽ മീഡിയകളിൽ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും തുടർന്ന് നഗ്ന വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത പ്രതി പോലീസ് പിടിയിലായി. മാറനാട് ചിറ്റാകോട് കണ്ണങ്കര മേലേതിൽ വീട്ടിൽ വിഷ്ണുലാൽ (33) -നെയാണ് എഴുകോൺ പോലീസ് ഇൻസ്പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
