ഡല്‍ഹി: ഇന്ത്യയിലേക്ക് പുറപ്പെട്ട റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയര്‍ ബേസില്‍ എത്തി. അല്‍ ദഫ്റാ എയര്‍ ബേസില്‍ നിന്ന് നാളെയാകും വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടുക. ഇന്നലെ ഫ്രാന്‍സിലെ മെറിഗ്നാക് വ്യോമതാവളത്തില്‍ ഇന്ത്യന്‍ അംബാസഡറാണ് അഞ്ച് റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തത്.
1990 സുഖോയ് വാങ്ങിത്തുടങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന പുതിയ തരം വിദേശ ജെറ്റുകളുടെ ആദ്യ വരവാണിത്. 36 വിമാനങ്ങളുടെ കരാറാണ് ഫ്രാന്‍സുമായുള്ളത്.