കേരളത്തില്‍ മൂന്നാം പ്രളയത്തിന്റെ സൂചനകള്‍ നല്കി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ധം

തിരുവനന്തപുരം : കൊവിഡ് പോസിറ്റീവ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. സാമൂഹിക അകലവും മാസ്കും സാനിറ്റെസര്‍ ഉപയോഗങ്ങളും ഒരു പരിധി വരെ രോഗം വ്യാപകമാകുന്നത് തടയുന്നുണ്ട്. കൊവിഡ് വൈറസ് പിടിമുറുക്കിയിരിക്കുന്ന ഈ സമയത്ത് സംസ്ഥാനത്തെ വെള്ളത്തില്‍ മുക്കാന്‍ വീണ്ടുമൊരു പ്രളയം വരുമോ? ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചുകഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സംസ്ഥാനത്ത് പ്രളയം ഉണ്ടാകുമോയെന്നാണ് ഭയം.
ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ന്യൂനമര്‍ദ്ദം അതി തീവ്രമാകുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. 2018 ലും 2019 ലും ആഗസ്റ്റിലാണ് കേരളത്തില്‍ ഏറ്റവും അധികം മഴ ലഭിച്ചത്. ശരാശരിയേക്കാള്‍ അധികമഴ ലഭിച്ചതിനാല്‍ രണ്ടു വര്‍ഷവും സംസ്ഥാനത്ത് പ്രളയം ഉണ്ടായി. ആഗസ്റ്റ് 5, 6 തീയതികളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ഇത് അതിതീവ്രമായി മാറുന്നതോടെ ആഗസ്റ്റിന്റെ രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
There are no comments at the moment, do you want to add one?
Write a comment