തിരുവനന്തപുരത്ത് കണ്ടെയ്ന്മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ഡൗണില്‍ ഇളവ് നല്കാന് സാധ്യത. തീരുമാനം ഇന്ന് വൈകിട്ട് ഉണ്ടാവും. പെരുമ്ബാവൂരില്‍ പ്രോട്ടോകോള്‍ ലംഘിച്ച് കാലിച്ചന്ത നടത്തി. രോഗിയുമായി സമ്ബര്ക്കമുണ്ടായിട്ടും നിരീക്ഷണത്തില്‍ കഴിയാത്തതിന് പട്ടാമ്ബി എം.എല്‍.എ മുഹമ്മദ് മുഹ്സിനെതിരെ പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രന് നേതൃത്വം ചേര്‍ന്ന ഉന്നതതല യോഗമാണ് കണ്ടെയ്ന്മെന്റ് അല്ലാത്ത തിരുവനന്തപുരം കോര്പ്പറേഷന് കീഴിലെ പ്രദേശങ്ങളില്‍ ഇളവ് വേണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
വൈകുന്നേരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം തിരുവനന്തപുരത്തെ ലോക് ഡൗണ്‍ ഇളവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പെരുമ്ബാവൂരില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കാലിച്ചന്തയില്‍ .കൂട്ടം കൂടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചന്ത നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.