ഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ റാഫാല്‍ യുദ്ധവിമാനങ്ങളില്‍ അഞ്ചെണ്ണം ഇന്ന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. ബുധനാഴ്ച വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തും. ഹരിയാന അംബലയിലെ വ്യോമത്താവളത്തില്‍ എത്തുന്ന വിമാനങ്ങള്‍ ലഡാക്ക് മേഖലയില്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ അബുദാബിയിലെ ഫ്രഞ്ച് എയര്‍ ബേസില്‍ വിമാനം ഇറങ്ങും. തുടര്‍ന്നാകും ഇന്ത്യയിലേക്കുള്ള യാത്ര. വിമാനങ്ങള്‍ പറത്താനായി വ്യോമസേനയുടെ പന്ത്രണ്ട് പൈലറ്റുമാര്‍ പരിശീലനം നേടിക്കഴിഞ്ഞു.
