കൊല്ലം ജില്ലയില്‍ പത്തനാപുരം ഒഴികെയുള്ള താലൂക്കുകളിലെ ചില പഞ്ചായത്തുകളില്‍ സ്ഥിതി ഗുരുതരമാണെന്നും താലൂക്കുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാകളക്ടര്‍ ബി.അബ്ദുള്‍നാസര്‍ ഫെയ്സ് ബുക്ക് പേജിലൂടെ നടത്തിയ ലൈവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവിടങ്ങളിലെ രോഗബാധയുള്ള പഞ്ചായത്തുകളിലായിരിക്കും നിയന്ത്രണങ്ങള്‍ ഏപ്പെടുത്തിയിട്ടുള്ളത്. കൊട്ടാരക്കര, പുനലൂര്‍,കരുനാഗപ്പള്ളി, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. കൊട്ടാരക്കരയില്‍, മൈലം, പവിത്രേശ്വരം പഞ്ചായത്തുകളില്‍ മാത്രമാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്തത്. കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. സുരക്ഷിത പഞ്ചായത്തുകള്‍ ഒഴിച്ചിട്ടായിരിക്കും നിയന്ത്രണം കടുപ്പിക്കുക. എഴുകോണിലും ഇന്നലെ മുതല്‍ കണ്ടയിന്മെന്റ് സോണ്‍ ആക്കിയിരുന്നു. ബാക്കിയുള്ള എല്ലാ പഞ്ചായത്തുകളും ക്രിട്ടിക്കല്‍ കണ്ടയിന്മെന്റ് സോണില്‍ ആണ്. രോഗബാധ കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
