ചടയമംഗംലം : വസ്തുവിന്റെ അതിർത്തി കല്ല് നീക്കം ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ ചടയമംഗംലം പോരേടം മൈതാനം എന്ന സ്ഥലത്ത് ഒസീല ഷിഫാന മൻസിലിൽ സലാഹുദ്ദീന്റെ ഭാര്യ ഒസീലയെ ആക്രമിക്കാനായി എത്തിയ ചടയമംഗംലം പോരേടത്ത് ചരുവിള പുത്തൻ വീട്ടിൽ സന്തോഷ് (33) നെ ആക്രമിച്ച് പരിക്കേൽപിച്ച പോരേടം വെള്ളൂപ്പാറ ഷെഹിൻഷാ മൻസിലിൽ യൂക്കൂഹ് മകൻ ഷെബിൻഷാ (25) യെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം എസ്.ഐ ശരലാലിന്റെ പേരിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
