കോവിഡ് സമൂഹവ്യാപനം കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ക്കു പ്രവേശനം അനുവദിച്ചു. ആദ്യദിവസങ്ങളില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടില്ല. ഭക്തര്‍ക്കു ചുറ്റമ്പലത്തിൽ വരെ പ്രവേശിക്കാം. എന്നാല്‍ ശ്രീകോവില്‍ ഉള്‍പ്പെടുന്ന നാലമ്പതിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. തിരുനക്കര, വൈക്കം മഹാദേവ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിൽ ക്രമീകരണം ഇങ്ങനെയായിരിക്കും
ഇതേ സമയം രാമപുരം നാലമ്പലങ്ങളിൽ നിലവിലുള്ള രീതി തുടരുമെന്നും ഭക്തര്‍ക്കു പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. രാമപുരം ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടായിരിക്കില്ല.