Asian Metro News

ജില്ലയിൽ 44 പഞ്ചായത്തുകളും ഒരു നഗരസഭയും പൂർണ്ണമായും അടച്ചു

 Breaking News

ജില്ലയിൽ 44 പഞ്ചായത്തുകളും ഒരു നഗരസഭയും പൂർണ്ണമായും അടച്ചു

ജില്ലയിൽ 44 പഞ്ചായത്തുകളും ഒരു നഗരസഭയും പൂർണ്ണമായും അടച്ചു
July 24
10:35 2020

കൊല്ലം : കൊല്ലം ജില്ലയിൽ പടർന്നു പിടിക്കുമ്പോൾ ജില്ലയുടെ ഗ്രാമീണ മേഖലയിൽ സ്ഥിതി രൂക്ഷം. 44 പഞ്ചായത്തുകളും ഒരു നഗരസഭയും പൂർണ്ണമായും മൂന്നു നഗരസഭകൾ ഭാഗികമായും അടച്ചിട്ടു. രോഗപ്രതിരോധത്തിനായി ധാരാവി മോഡൽ പരീക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.

ഇന്നലെ 38 പേർക്കാണ് വെട്ടിക്കവല പഞ്ചായത്തിൽ കോവിഡ് ബാധ ഉണ്ടായത് . പഞ്ചായത്തിൽ ആറു ദിവസത്തിനിടെ 98 പേർക്കാണ് രോഗം ബാധിച്ചത്.
രോഗബാധ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇട്ടിവാ, നെടുവത്തൂർ , കൊറ്റങ്കര എന്നീ ഗ്രാമപഞ്ചായത്തുകൾ കൂടി പൂർണമായും കണ്ടയ്ൻമെൻറ് സോണാക്കി. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 11 ഡിവിഷനുകളിൽ കൂടി പുതുതായി നിയന്ത്രണമേർപ്പെടുത്തി. ജില്ലയിലെ 48 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങളുണ്ട്. ഇതിൽ ആലപ്പാട്,ഇളമാട് ,ചിതറ ചടയമംഗലം, വെട്ടിക്കവല വെളിനല്ലൂർ എന്നീ ഗ്രാമ പഞ്ചായത്തുകളും കൊട്ടാരക്കര നഗരസഭയിലെ മുസ്ലിം സ്ട്രീറ്റും ക്രിട്ടിക്കൽ കണ്ടൈന്റ്‌മെൻറ് സോണാണ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment