പള്ളിപ്പുറം : പട്ടാമ്പി താലൂക്ക് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പരുതൂർ പഞ്ചായത്തിൽ ആന്റിജൻ ടെസ്റ്റ് നടത്തി.പഞ്ചായത്തിലെയും പരിസരത്തെയും 368 പേർക്കാണ് വെള്ളിയാഴ്ച ടെസ്റ്റ് നടത്തിയത്. രാവിലെ 11ന് ആരംഭിച്ച ടെസ്റ്റ് ഉച്ചതിരിഞ്ഞ് 3 30 വരെ നീണ്ടു. നിലവിൽ പോസിറ്റീവായ പഞ്ചായത്തിലെയും പരിസരത്തെയും ആളുകളുടെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട വർക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്.ടെസ്റ്റിൽ എട്ട് പേർക്ക് പോസിറ്റീവ് ആയി.പരുതൂർ 2 മുതുതല 2 തിരുവേഗപ്പുറ 2 കൊപ്പം 1ഇരിമ്പിളിയം 1 എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവ് ആയവരുടെ വിവരങ്ങൾ.ആന്റിജൻ ടെസ്റ്റ് നടപടികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ടി. സുധാകരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം.പി. മുഹമ്മദാലി, എന്നിവർ നേതൃത്വം നൽകി.പട്ടാമ്പി താലൂക്ക് നോഡൽ ഓഫീസർ പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ ഡോ. മഞ്ജുഷ പള്ളിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജാനീഷ് അഹമ്മദ് പരുതുർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇസ്പെക്ടർമാരായ ബോസ് പി എം, ജെ പി എച് ഐ ശിവരാമൻ, കൊപ്പം ഹോസ്പിറ്റലിലെ എച് ഐ അജി ആനന്ദ് പള്ളിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയിലെയും പട്ടാമ്പി താലൂക്ക് ആശുപത്റിയിലെ മറ്റ് ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ഉണ്ടായിരുന്നു.
