തൊടുപുഴ : തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും സമ്പർക്കം മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ തൊടുപുഴ മുനിസിപ്പല്‍ പരിധിയില്‍ വഴിയോര കച്ചവടം നിരോധിച്ചു. തട്ടുകടകള്‍ ഉള്‍പ്പടെയുള്ള വഴിയോര കച്ചവടങ്ങള്‍, മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനമാണ് നിരോധിച്ചിരിക്കുന്നത്. ജില്ലയ്ക്കു പുറത്തു നിന്നും തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന ഉത്പന്നങ്ങളും അനുബന്ധ സാധനങ്ങളുമാണ് ഇപ്പോള്‍ വ്യാപകമായി വഴിയോരങ്ങളില്‍ വിറ്റഴിക്കപ്പടുന്നത്. തട്ടുകടകളും മല്സ്യസ്റ്റാളുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതോടെയാണ് തൊടുപുഴ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വഴിയോരക്കച്ചവടം നിരോധിച്ചിരിക്കുന്നത്
