തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്നു കൗണ്‍സിലര്‍മാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോര്‍പറേഷനില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാര്‍ ഏഴായി. സമ്പർക്കം വഴിയായിരിക്കാം രോഗം പകര്‍ന്നതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു.
സംസ്ഥാനത്ത് സമ്പർക്ക രോഗികൾ ഏറ്റവുമധികം ഉള്ളത് തിരുവനന്തപുരം കോര്പറേഷന് പരിധിയിലാണ്. കോര്‍പറേഷനിലെ നാല് കൗണ്‍സിലര്‍മാര്‍ക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തിയ സ്രവ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഉള്ളൂര്‍ സോണല്‍ ഓഫിസ് താല്‍ക്കാലികമായി പൂട്ടിയിരുന്നു.